വാഗൺ ട്രാജഡിയും കുരുവമ്പലവും


കടൽ കടന്നുവന്ന സായിപ്പിനെതിരെ ഭൂജന്മി തമ്പ്രാക്കന്മാർക്കെതിരേയും ആയുധമെടുക്കാൻ രണ്ടാമതൊന്നു ആലോചിച്ച് നിന്നതല്ല നമ്മുടെ പൂർവ്വകാല ചരിത്രം.അധിനിവേശ ചൂഷകർക്കും സാമ്രാജ്യത്വ മോഹികൾക്കും പിന്നെ അവരുടെ ഒത്താശകാർക്കുമെതിരെ സന്ധിയില്ലാ സമരം നടത്തി രാജ്യ സ്നേഹവും സാമൂഹ്യ ബാധ്യതയും എന്താണെന്ന് വരച്ച് കാണിച്ച ഒരു ചരിത്രമാണു നമ്മുടേത്.നിസ്കാര തഴമ്പും ഞെരിയാണിക്ക് താഴെ ഒരു ചാൺ മീതെ കള്ളിമുണ്ടും പച്ച ബെൽറ്റുമെടുത്ത ഏറ നാട്ടിലേയും വള്ളുവനാട്ടിലേയും മാപ്പിള മക്കളും രാജ്യത്തെ രക്ഷിക്കണമെന്ന് മോഹിച്ച ഹൈന്ദവ സുഹ്രത്തുക്കളും അലിഞ്ഞ് ചേർന്ന നിരവധി പടയൊട്ടങ്ങൾക്ക് നമ്മുടെ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

തിരൂരങ്ങാടിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട മലബാർ സമര പരമ്പരകളെ തുടർന്ന് നടന്ന വാഗൾ ട്രാജഡി ഈ വീക്ഷണത്തിലാണു നാം നോക്കി കാണേണ്ടത്.മലബാർ കലാപം വർഗ്ഗീയ ലഹളയാണെന്നും മറ്റൊരു കൂട്ടർ കാർഷിക ലഹളയാണെന്നും .സ്വാതന്ത്ര സമരത്തിൽ മുസ്ലിം കളുടെ പങ്കിനെ ചെറുതാക്കി കാണുന്ന വേറെയും ഒരു കൂട്ടർ.ഇങ്ങനെ വിഭാഗീയതയുടേയും സങ്കുചിതത്വത്തിന്റേയും ആളുകളോട് നമ്മൾ പ്രദേശത്തിന്റെ സജീവ സാന്നിധ്യം അരിയിക്കുന്ന വാഗൺ ദുരന്തത്തിന്റെ ചരിത്രമെങ്കിലും ഒരാവർത്തി കണ്ണു തുറന്ന് നോക്കാൻ മനസ്സറിഞ്ഞ് പറയേണ്ടിവരും.



ചരിത്രം ഇങ്ങനെ:- സംഭവം നടക്കുന്നത് 1921 നവംബർ 20നു .ബ്രിട്ടീഷ്കാർക്കെതിരെ സമരങ്ങൾ അഴിച്ച് വിട്ട് അവരുടെ തലവേദനയായി മാറികൊണ്ടിരിക്കുന്ന ഏറനാട്ടിലേയും വള്ളുവനാട്ടിലേയും നൂറോളം വരുന്ന രാജ്യ സ്നേഹികളെ തിരൂരിൽ നിന്നും കർണാടകത്തിലെ ബല്ലാരിയിലേക്ക് കൊണ്ട് പോയി.ചരക്കുകൾ മാത്രം കടത്താൽ ഉപയോഗിച്ചിരുന്ന 50 പെർക്ക് തന്നെ നിൽക്കാൻ സ്ഥലമില്ലാത്ത മദ്രാസ് മറാത്ത കമ്പനികളുടെ MSM LV 1711 നമ്പർ ഗുഡ്സ് വാഗണിലാണു അവരെ കൊണ്ട് പോയത്.തലയിനയിൽ ഉന്നം നിറക്കുന്ന പരുവത്തിൽ തോക്കുകൊണ്ട് അമർത്തി തള്ളി മനുഷ്യ കോലങ്ങളെ അതിനകത്ത് കുത്തി നിരക്കുകയായിരുന്നു.ബല്ലാറിയിലേക്കുള്ള യാത്രാമധ്യേ പൊത്തന്നൂരിൽ വെച്ച് ബോഗി തുറന്ന് നോക്കിയപ്പോൾ ഏവരുടേയും കരളലിയിപ്പിക്കുന്ന കാഴ്ചയാണു കണ്ടത്.പരസ്പരം കറ്റിച്ച് കീറിയും കണ്ണുകൾ തുറിപ്പിച്ചും നാക്കുകൾ നീട്ടിയും വയറുകൾ വീർത്തും വിക്യതമായ അവസ്ഥയിൽ കിടക്കുന്ന കുറെ ജഡങ്ങൾ .മലയും മൂത്രവും രക്തവുമെല്ലാം കൂടിക്ക്ക്കുഴഞ്ഞു കിടക്കുന്നു.
മുസ്ലിംകളിൽ നിന്നും അറുപത് പേരും ഹിന്ദുക്കളിൽ നിന്നു 4 പേരും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടു.ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറ്പേർ പിന്നീട് മരിച്ച്.ബാക്കിയുള്ള 30 പേരെ കോയമ്പത്തൂർ ഹോസ്പിറ്റലിലെ ഒരു മാസത്തെ ചികിത്സക്ക് ശേഷം ജയിലിലേക്ക് കൊണ്ട് പോയി.നീണ്ട കാലത്തെ തടവിനു ശേഷം അവരെല്ലാം തിരിച്ചയച്ചു.




ലോക ജനത ഒന്നടങ്കം ഞെട്ടലോടെ കേട്ട ഈ സംഭവത്തെ അന്താരാഷ്ട്ര മധ്യമങ്ങൾ വൻ ക്രൂരതയായാണു വിശേഷിപ്പിച്ചത്.ലണ്ടൻ ടൈംസിന്റെ മുംബൈ ലേഖകൻ എഴുതിയത് ഗ്രേറ്റ് ബ്രിട്ടനിലെ മനുഷ്യരുടെ സംസ്കാരത്തെ ഇടിച്ച് താഴ്ത്തുന്നതാണു വാഗട്രാജഡി എൻനായിരുന്നു,മുഹമ്മദ് അബ്ദുരഹിമാൻ സാഹിബ് തന്റെ അൽ-അമീനിലെ മുഖ പ്രസംഗത്തിൽ വിശേഷിപ്പിച്ചത് ലോകമൊട്ടാകയും കിടു കിടെ വിറപ്പിച്ച മലബാറിലെ കരാള ഗർത്തം എന്നായിരുന്നു,മഹത്തായ ആ സ്വാതന്ത്ര സമര പൊരാളികളിൽ മുസ്ലിംകളെ തിരൂർ കോരങ്ങത്ത് കോട്ട് ജുമുഅത്ത് പള്ളി പരിസരങ്ങളിലും ഹിന്ദു സഹോദരന്മാരെ ഏഴൂരിലും മറവ് ചെയ്തു.മരണപ്പെട്ട 70ൽ 41 പേരും പുലോമന്തോൾ പഞ്ചായത്ത് കാരും അതിലെ 35 പേർ കുരുവമ്പലത്തുകാരുമായിരുന്നു,കുരുവമ്പലത്തുകാരായ കാളിയാറോഡ് കോയകുട്ടി തങ്ങളും വാഴയിൽ കുഞ്ഞയമ്മുവും ഈ മഹാ ദുരന്തത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെടുകയും പിന്നീട് നീണ്ട കാലം ജയിൽ വാസം അനുഭവിക്കുകയും ചെയ്തവരാണു.ഈ വിധം രക്ഷപ്പെട്ടതിനെ കുറിച്ച് അന്വേഷണങ്ങൾ ഇനിയും തുടരേണ്ടതായിട്ടുണ്ട്.






ഈ മഹാദുരന്തത്തിൽ പുലാമന്തോളിന്റേയും കുരുവമ്പലത്തിന്റേയും പങ്ക് ഇത്രത്തോളം വരാൻ കാരണമെന്ത് എന്ന അന്വേഷനത്തിൽ യഥാർഥ വസ്തുത പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.പണ്ഡിതനും സൂഫീവര്യനും മതാധ്യാപകനുമായിരുന്ന വലപുരം കല്ലേത്തൊടി കുഞ്ഞുണ്ണീൻ മുസ്ലിയാരെ ബ്രിട്ടീഷ് പട്ടാളം അരസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ ജയിലിലയച്ചു.ശക്തമായ പ്രതിഷേധത്തിന്റെ ഫലമായി മുസ്ലിയാരെ വിട്ടയച്ചെങ്കിലും അറസ്റ്റിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണയിൽ തടിച്ച് കൂടിയ ജനങ്ങളെ ഒന്നടങ്കം അറസ്റ്റ് ചെയ്ത് തിരൂരിൽ കൊണ്ട് പോയി എന്ന് ജീവിച്ചിരിക്കുന്ന പഴമക്കാരിൽ നിന്നും അറിയാനിടയായി.ഈ പ്രദേശങ്ങളിൽ നിന്നും പൊന്നാനിയിലേക്ക് മത പ0നത്തിനായി പോകുന്ന പതിവുണ്ടായിരുന്നു.ഇങ്ങനെ പോയ വിദ്യാർഥികളെ ലഹളക്കാർ എന്നു മുദ്രകുത്തി പിടിച്ച്കൊണ്ട് പോയതായും പറയപ്പെടുന്നു.ഈ സ്വാതന്ത്ര സമര പോരാളികളിൽ അധികവും ചെറുപ്രായക്കാരും അവിവാഹിതരുമായിരുന്ന യുവാക്കളായിരുന്നു, അതിനാൽ അവർക്കു പിന്നിൽ അവരുടെ പിന്തലമുറക്കാരായി വളർന്നുവരാൻ ആളുണ്ടായില്ല.ഈ ചരിത്രം വേണ്ടും വിധം ചർച്ച ചെയ്യപ്പെടാതിരിക്കാനും കാരണമായതും ഇത് കൊണ്ടാകാം. 
ഇത്രത്തോളം വരുന്ന ധീരദേശാഭിമാനികൾ നമ്മുടെ സ്വന്തം ഗ്രാമത്തിൽ നിന്നുള്ളവർ തന്നെയായിരുന്നുവെന്ന് പറയുമ്പോൾ നമുക്ക് ഏറെ അഭിമാനിക്കാൻ കഴിയുന്നു.ആ ധീര ദേശാഭിമാനികളിൽ നമ്മുടെ നാട്ടുകാർ ഇവരായിരുന്നു.
1.KOZHIPPARAMBATH HAIDARMAN (കുരുവമ്പലം വില്ലേജ്)
2.KOORITHODY YOOSAF
3.PONGAKKAT MARAKKAR
4.VADAKKEPPATU KUNJAYAMMAD
5.ATHANIKKAL MOIDEEN HAJI
6.KALAKANDATHIL MOIDEEN KUTTY
7.KOOTTAPPULAVIL KOYAMU
8.THARAKKUZHIYIL ENI
9.VAYIL THODY KUNJAYAN
10.PUTHANPEEDIKAKKAL BEERAAN
11.PERUMBALI KUNJI MOIDEEN
12.VAILIPALLYALIL BEERAN
13.ORAKKOTTIL ENTHEEN
14.PUTHANVEETTIL KUNJAYAMMAD
15.KALLETHODY AHAMMAD
16.PERINGODAN ABDU
17.CHEERAMBATHUR KUNJAYAMMU
18.NALLAN KINATINGAL MOHAMMED
19.PURAYAN PLLIYALIL SAIDALI
20.MADATHIL AHMAD KUTTY
21.KONGATH MOIDEEN
22.PERINGODAN KHADAR
23.KORAKKAKOTTIL AHMAD
24.APPAN KANDAN AYAMUTTY
25.POOLAKKATHODY KUNJAYAMMU
26.ERASERY PALYALIL ALI
27.KONGATH CHERIYA MOIDEEN
28.MELETHIL KUNJALAVI
29.MANKAVIL KUNNATH AHMAD
30.THEKATH ALAVI
31.MELETHIL VALIYA MOIDEEN KUTTY
32.MELETHIL CHERIYA MOIDEEN KUTTY
33.PURAYAM PLLIYAALIL KUNJAYAMMU
34.PANAGODAN THODY MAMMAD
35.KALLETHODY KORAKKAKKOTTIL AVARAN KUTTY
36.THAZHTHETHIL KUTTY HASSAN(പുലാമന്തോൾ വില്ലേജ്).
37.IRIKKUM PARATHIL SAIDALI
38.THATTAN THOPPIYITTA AYAMAD
39.THEKKETHIL MOIDEEN
40.VELUTHANGADAN KUNJAYAMMU
41THEKKETHIL MOIDEEN
ജനിച്ച മണ്ണിന്റെ മോചനത്തിനു വേണ്ടി ജിഹാദ്(ധർമ യുദ്ധം)നടത്തി ധീര സാക്ഷിത്വം വരിച്ച കാപട്യമെന്തന്നറിയാത്ത ഈ നിഷ്കളങ്കതയുടെ പര്യായങ്ങളെ അത്ര തന്നെ അനുസ്മരിച്ചാലും മതിവരില്ല.പക്ഷെ ചരിത്ര താളുകളിൽ വേണ്ടത്ര സ്ഥാനം ലഭിക്കതെ പോയ പോയ ഈ മഹാ സംഭവം അതുകൊണ്ട് തന്നെയാകണം വേണ്ടത്ര സ്മാരകങ്ങളും സ്മരണയും ലഭിക്കാതെ പോയത്,എന്നാൽ മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹായ സഹകരണത്തോടെ സ്മാരക മന്ദിരം സാധ്യമായി. കുരുവമ്പലം വാഗൺ ട്രാജഡി സ്മാരക സമിതിയുടെ ശ്രമഫലമായി.ആ ധീര ദേശാഭിമാനികൾ കാണിച്ച് തന്ന മാർഗ്ഗത്തിലൂടെ നമുക്ക് മുന്നേറാം- നന്ദി : -പി എ സലാം മാസ്റ്റർ-കുരുവമ്പലം സ്കൂൾ വുവനീർ (കടപ്പാട്)amlpskvm.blogspot.ae
Previous Post Next Post