കൊളത്തൂർ വാർത്തയുടെ നന്മയുള്ള വാർത്തകൾക്ക്‌ അംഗീകാരം, ഡപ്യൂട്ടി കളക്ടർ ഉപഹാരം കൈമാറി

കൊളത്തൂർ വാർത്തയുടെ നന്മയുള്ള വാർത്തകൾക്ക്‌ അംഗീകാരം,
ഡപ്യൂട്ടി കളക്ടർ ഉപഹാരം കൈമാറി





കൊളത്തൂർ: നാടിനൊപ്പം നിന്ന് നന്മയുള്ള വാർത്തകൾ സൃഷ്ടിക്കുക, അറിയാൻ ആഗ്രഹിക്കുന്ന മുഖങ്ങളെ പരിചയപ്പെടുത്തുക, തമസ്കരിക്കപ്പെടുന്നവരുടെ ശബ്ദമാവുക, വികസന വിഷയങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലും ജനപക്ഷത്ത്‌ നിന്ന് കടുത്ത നിലപാടുയർത്തി കഴിഞ്ഞ 4 കൊല്ലവും നിലകൊണ്ടു കൊളത്തൂർ വാർത്ത. എൻ എസ്‌ എസ്‌ പ്രവർത്തനങ്ങൾ , നല്ല പാഠം പദ്ധതികൾ, സ്കൗട്ട്‌&ഗൈഡ്‌, മറ്റ്‌ നാടിനും സമൂഹത്തിനും ഉപകാരപ്പെടുന്ന പരിപാടികളുടെ പ്രചാരകരാവുകയും ചെയ്തിരുന്നു. കൊളത്തൂർ നാഷണൽ സ്കൂളിന്റെ എൻ എസ്‌ എസ്‌ പ്രവർത്തനങ്ങൾക്കൊപ്പവും കൊളത്തൂർ വാർത്ത പങ്ക്‌ ചേർന്നു. കൊളത്തൂർ നാഷണൽ ഹയർസ്സെക്കണ്ടറി സ്കൂൾ സമ്മാനിച്ച ഉപഹാരത്തിനു കൊളത്തൂർ വാർത്ത നന്ദിയും കടപ്പാടും അറിയിക്കുന്നു.

നാഷണൽ ഹയർ സെക്കന്റ്റി സ്കൂളിൽ വിദ്യാർത്ഥികൾക്ക്‌ അനുമോദനവും സമ്പൂർണ്ണ ഹൈടെക് ക്ലാസ്റൂം പ്രഖ്യാപന ചടങ്ങും ഇന്ന് സ്കൂളിൽ നടന്നു.

കൊളത്തൂർ വാർത്താ പ്രതിനിധികളായ ബാലകൃഷ്ണൻ വലിയാട്ട്,ഷഫീഖ്‌ വെങ്ങാട്‌ എന്നിവർ‌ സബ്കളക്ടറിൽ നിന്നും ഉപഹാരം സ്വീകരിച്ചു.- കൊളത്തൂർ വാർത്ത അഡ്മിൻ പാനൽ
Previous Post Next Post