പതിവു തെറ്റിക്കാതെ ഹംസാക്കയെത്തി, ഉത്സവ കൊടിയേറ്റത്തിന് സാക്ഷ്യം വഹിക്കാൻ ...
ചെമ്മലശ്ശേരി കിളിക്കുന്ന് കാവ് ആലിക്കൽ ഭഗവതി ക്ഷേത്രത്തിലെ ചുറ്റുവിളക്കുത്സവത്തിന് പങ്കാളിയാകാൻ 75ാം വയസിലും ചെറുപ്പം മുതലുള്ള പതിവു തെറ്റിക്കാതെ നാട്ടുകാരുടെ ഹംസാക്കയെത്തി. എല്ലാ വർഷവും കൊടിയേറ്റ പൂജക്കുള്ള വെറ്റില, അടയ്ക്ക, നാളികേരം എന്നിവ പാലക്കാട് ജില്ലയിലെ വിളയൂർ കിളിക്കോട്ടിൽ ഹംസയുടെ വകയാണ്. കൂടാതെ ഉത്സവ നടത്തിപ്പിലേക്ക് സംഭാവനയും നൽകും. ക്ഷേത്ര ചരിത്രവും, ഐതിഹ്യവും മറ്റുള്ളവരേക്കാൾ ഹംസ ക്ക് ഹൃദിസ്ഥമാണ്