വടക്കാങ്ങര തങ്ങൾസ് ഹയർസെക്കൻഡറി സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടന്നു.
വടക്കാങ്ങര:കുട്ടികളിൽ ജനാധിപത്യ ബോധം വളർത്തുവാനും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനം കുട്ടികൾക്ക് വളരെ എളുപ്പത്തിൽ പരിചയപ്പെടുത്തുവാനും
രാജ്യത്തെ പൊതു ഇലക്ഷൻ്റെ എല്ലാ ചട്ടങ്ങളും മനസിലാക്കുന്ന തരത്തിലുള്ള
സ്കൂൾ ലീഡർ, ആർട്‌സ് സെക്രട്ടറി,സ്പോർട്സ് ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
സ്കൂൾ ലീഡറായി ഫാത്തിമ മെഹ്‌റിഷ് ,ഡെപ്യൂട്ടി ലീഡറായി മുഹമ്മദ് റിഷാദ്, ആർട്‌സ് സെക്രട്ടറിയായി ജൽവ സന, സ്പോർട്സ് ക്യാപ്റ്റനായി ജാവേദ് ഹുസൈൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.വിജയികളെ ഹെഡ് മാസ്റ്റർ മുഹമ്മദ് മുസ്തഫ അനുമോദിച്ചു.
സാമൂഹ്യ ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വയർ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പിന്റെ എല്ലാ ചുമതലകളും നിർവഹിച്ചത് കുട്ടികൾ തന്നെ ആയിരുന്നു.