കൊളത്തൂർ | എസ് എസ് എഫ് കൊളത്തൂർ ഡിവിഷൻ സാഹിത്യോത്സവിന് നാളെ (ശനിയാഴ്ച) തുടക്കമാകും.വെങ്ങാട് വാദീ ബദ്ർ ക്യാമ്പസിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിപാടി മഞ്ഞളാംകുഴി അലി എം എൽ എ ഉദ്ഘാടനം ചെയ്യും.ഡിവിഷനിലെ വിവിധ ക്യാമ്പസുകളിൽ നിന്നും അഞ്ച് സെക്ടറുകളിൽ നിന്നുമായി അറുന്നൂറിൽപരം വിദ്യാർഥികൾ പങ്കെടുക്കും.എട്ട് വിഭാഗങ്ങളിൽ 180 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങൾ പത്ത് വേദികളിലാണ് നടക്കുക. യൂനിറ്റ്, സെക്ടർ ഘടകങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് ഡിവിഷൻ സാഹിത്യോത്സവ് നടക്കുന്നത്.നാളെ വൈകുന്നേരം 7ന് മഞ്ഞളാംകുഴി അലി എം എൽ എ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യും. ഡിവിഷൻ പ്രസിഡന്റ് അക്ബർ ശരീഫ് സഖാഫി അധ്യക്ഷത വഹിക്കും.പ്രശസ്ത കവിയും ചിത്രകാരനുമായ മുനീർ അഗ്രകാമി വിശിഷ്ടാതിഥിയാകും.
ഐ പി ബി ഡയറക്‌ടർ എം മജീദ് അരിയല്ലൂർ സന്ദേശ പ്രഭാഷണം നടത്തും.വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും. സയ്യിദ് ഹിബത്തുല്ല അഹ്സനി പ്രാർഥന നടത്തും. സയ്യിദ് മുർതള ശിഹാബ് സഖാഫി, കെ സി സൈതലവി ബാഖവി,പിവി സൈതലവി സഖാഫി, പി കെ മുഹമ്മദ് ഷാഫി, കെ ടി
അസ്കർ അലി സഖാഫി,ഷൗക്കത്ത് റയ്യാൻ നഗർ പങ്കെടുക്കും. സമാപന സംഗമം അലവി സഖാഫി കൊളത്തൂർ ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഡിവിഷൻ ഭാരവാഹികളായ പി വി അക്ബർ ശരീഫ് സഖാഫി, എൻ ശുഐബ് റശാദി, ടി അബ്ദുൽ ബാസിത്ത്, വി ഹാഷിം പങ്കെടുത്തു.
Joine Whatsapp Group : Click Here
Tags
News