കൊളത്തൂർ : 'വസന്തം' എന്ന തലക്കെട്ടിൽ രണ്ട് ദിവസങ്ങളിലായി വെങ്ങാട് വാദീ ബദ്ർ ക്യാമ്പസിൽ നടന്ന എസ് എസ് എഫ് കൊളത്തൂർ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു.650 പോയിൻ്റ് സ്വന്തമാക്കി കൊളത്തൂർ സെക്ടർ ജേതാക്കളായി. 647 പോയിൻ്റ് നേടി പുലാമന്തോൾ സെക്ടർ രണ്ടാം സ്ഥാനവും 612 പോയിൻ്റ് നേടി മൂർക്കനാട് സെക്ടർ മൂന്നാം സ്ഥാനവും നേടി. മൂർക്കനാട് സെക്ടറിലെ മിൻഹാജ് കലാപ്രതിഭയായും പുഴക്കാട്ടിരി സെക്ടറിലെ അബ്ദുൽ മുഹൈമിൻ സർഗ പ്രതിഭയായും തിരഞ്ഞെടുക്കപ്പെട്ടു.ആർ എസ് എസി നാഷനൽ കമ്മിറ്റി സെക്രട്ടറി റാശിദ് മൂർക്കനാട് സമാപന സംഗമം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി വി സൈതലവി സഖാഫി അധ്യക്ഷത വഹിച്ചു.ശൗക്കത്ത് സഖാഫി റയ്യാൻനഗർ അനുമോദന പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറാ അംഗം അലവി സഖാഫി കൊളത്തൂർ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു.പി കെ മുസ്തഫ അഹ്സനി, കെ ശിഹാബുദ്ദീൻ അംജദി, പി വി അക്ബർ ശരീഫ് സഖാഫി, എൻ ശുഐബ് റശാദി, ഉമർ സഖാഫി മൂർക്കനാട്, എം പി സ്വാദിഖ് സഖാഫി, യഹ് യ നഈമി പ്രസംഗിച്ചു.അബ്ദുൽ ബാസിത്ത് സ്വാഗതവും സ്വാഗത സംഘം കൺവീനർ കെ ടി അസ്കർ അലി സഖാഫി നന്ദിയും പറഞ്ഞു.
Tags
News