കൊളത്തൂർ: മങ്കട കോളേജും വിദ്യാലയങ്ങൾ കൈവരിച്ച പുരോഗതിയും മങ്കടയിലെ നിരവധി റോഡുകൾ ബി.എം.ആന്റ് ബി.സി. യിൽ പെടുത്തി നവീകരിച്ചതും യു.ഡി.എഫ്. നയങ്ങളുടെ ഭാഗമായി ലഭിച്ചതാണ്. എന്നാൽ കോളേജിൽ തുടക്കത്തിൽ തന്നെ ഒറ്റയടിക്ക് ഏഴ് കോഴ്സുകൾ ലഭിക്കാൻ അദ്ധേഹം ഉറച്ച നിലപാട് സ്വീകരിച്ചത് നമുക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. അങ്ങാടിപ്പുറം റെയിൽ വേ മേൽപ്പാലം സുസാധ്യമായതും മൂർക്കനാട് കുടിവെള്ള പദ്ധതിയും മങ്കട കെ.എസ്. ഇ. ബി. 66 കെ.വി. സബ് സ്റ്റേഷൻ നിർമ്മാണവും പൂർത്തീകരിക്കാൻ കഴിഞ്ഞത് അദ്ധേഹത്തിന്റെ വ്യക്തിപപരമായ പിന്തുണ കൊണ്ടായിരുന്നു.
മൂർക്കനാട് ആർ.സി. ബി, കുറുവ പാലം, കൂട്ടിലങ്ങാടി ആനപ്പാറ പൊറ്റമ്മൽ കടവിലെ ചെക്ക് ഡാം, ചെറുപുഴയിൽ ചൊവ്വാണ വി.സി.ബി അടക്കമുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാൻ കഴിഞ്ഞതും അദ്ധേഹത്തിന്റെ സമയോചിതമായ ഇടപെടലുകൾ കാരണമായിട്ടാണ്. മങ്കട ചേരിയം യു.പി.എസ്.ഹൈസ്ക്കൂളായി ഉയർത്താനുള്ള ശ്രമം വിജയിച്ചതിന്റെ പിന്നിലും അദ്ധേഹത്തിന്റെ സഹായം ഉണ്ടായിരുന്നു. അങ്ങാടിപ്പുറം വൈലോങ്ങര ബൈ പാസ്സിന് അംഗീകാരം ലഭിച്ചതും മറക്കാനാവില്ലെന്ന് ടി എ അഹമ്മദ് കബീർ ( മുൻ മങ്കട എം എൽ എ)
ഫേസ്ബുക്കിൽ കുറിച്ചു