അങ്ങാടിപ്പുറം: ലോക ജന്തുജന്യരോഗദിനമായ ഇന്നലെ കേരള ഗവ.വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷൻ മലപ്പുറം യൂണിറ്റും മലയാള മനോരമ നല്ലപാഠവും ചേർന്ന് പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ജന്തുജന്യരോഗങ്ങൾ തടയാൻ മുൻകരുതലുകൾ സ്വീകരിക്കാനും ഇതിനെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാനും ക്ലാസ്സിലൂടെ സാധിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം പ്രധാനാധ്യാപിക ജോജി വർഗീസ് ഉദ്ഘാടനം ചെയ്തു. കെജിവിഒഎ സംസ്ഥാന ജോ.സെക്രട്ടറി ഡോ.എ.ഷമീം അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ പി.ടി.ബിജു, നല്ലപാഠം കോഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, നല്ലപാഠം കൺവീനർമാരായ സി.ടി.സന ഷിറിൻ, പി.എൻ.വിശാൽ, ഇൻഷ അക്ബർ എന്നിവർ പ്രസംഗിച്ചു. വെറ്ററിനറി സർജൻ ഡോ.സവിത കിഷോർ ക്ലാസ് നയിച്ചു.
Tags
News