കുരുവമ്പലം സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പിൽ ശ്രീനികേതിനു വിജയം
കൊളത്തൂർ : കുരുവമ്പലം എ എം എൽ എൽ പി സ്കൂളിൽ നടന്ന സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പിൽ ശ്രീനികേത് 201 വോട്ടുകൾ നേടി വിജയിച്ചു. .
59 വോട്ടുകൾ നേടി മുഹമ്മദ് ജാനിസ് രണ്ടാം സ്ഥാനവും 43 വോട്ടുകൾ നേടി അംജദ് മൂന്നാം സ്ഥാനവും നേടി.വോട്ടിംഗ് മെഷീൻ അപ്ലിക്കേഷൻ ഉപയോഗിച്ചായിരുന്നു തെരെഞ്ഞെടുപ്പ്.
നാമനിർ ദേശപത്രിക സമർപ്പണവും പോസ്റ്റർ പ്രചരണവും നടന്നിരുന്നു.വിജയ പ്രഖ്യാപനം ഹെഡ്മാസ്റ്റർ സുനിൽ മാസ്റ്റർ നിർവഹിച്ചു. തെരെഞ്ഞെടുപ്പ് ചുമതല ഷീന ടീച്ചറും ഐ ടി ക്ലബ് കോഡിനേറ്റർ ഷമീർ മാസ്റ്ററും നേതൃത്വം നൽകി