കൊളത്തൂർ നാഷണൽ ഹൈ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് പരിശീലനം ആരംഭിച്ചു
കൊളത്തൂർ : ലിറ്റിൽ കൈറ്റ്സ് എട്ടാം ക്ലാസിലെ കുട്ടികൾക്കായി സ്കൂളുകളിൽ നടത്തുന്ന പ്രിലിമിനറി ക്യാംപ് ആരംഭിച്ചു. കൊളത്തൂർ നാഷണൽ ഹൈ സ്കൂളിൽ
ഉദ്ഘാടനം സി ഉണ്ണികൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു.ഡെപ്യൂട്ടി എച്ച് എം ബിനൂപ് മാസ്റ്റർ അധ്യക്ഷനായി എസ് ഐ ടി സി നന്ദകുമാരൻ എന്നിവർ സംസാരിച്ചു. സയ്യിദ് ഫസൽ തങ്ങൾ സ്വാഗതം പറഞ്ഞു. അനുപമ ഉണ്ണികൃഷ്ണൻ. ഇ നന്ദി പറഞ്ഞു മങ്കട ഉപജില്ല മാസ്റ്റർ ട്രെയിനർ സക്കീർ ഹുസൈൻ ആനിമേഷൻ ,പ്രോഗ്രാമിംഗ് റോബോട്ടിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ്എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി