ഹിജ്റ കോൺഫറൻസ് നടത്തി
കട്ടുപ്പാറ: എസ് വൈ എസ്, എസ് കെ എസ് എസ് എഫ്, ഗൈഡൻസ് ഇസ്ലാമിക് സെൻറർ കമ്മറ്റികളുടെ നേതൃത്വത്തിൽ കട്ടുപ്പാറ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ (എസ് വൈ എസ് ഖുർആൻ പഠന കേന്ദ്രം) വെച്ച് ഹിജ്റ കോൺഫറൻസും പി.ടി.അലി മുസ്ല്യാർ അനുസ്മരണവും അവാർഡ് - സ്കോളർഷിപ്പ് വിതരണവും നടത്തി. വർഷം തോറും മുഹറം പത്തിന് നടക്കുന്ന പരിപാടി ഈ വർഷവും വിവിധ പദ്ധതികളുമായി വേറിട്ടുനിന്നു. നമ്മുടെ മഹല്ലിൽ നിന്നും വിവിധ നാടുകളിൽ മതപഠനം നടത്തുന്ന ഇരുപതിൽപരം വിദ്യാർത്ഥി - വിദ്യാത്ഥിനികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. കട്ടുപ്പാറ ടൗൺ മഹല്ല് ദർസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള സ്കോളർഷിപ്പ് തുക ഉസ്താദ് ഹസൻ സഖാഫി പൂക്കോട്ടൂർ മഹല്ല് ഖത്തീബ് ഉസ്താദ് നാസിർ ഫൈസിക്ക് കൈമാറി.
SYS സെക്രട്ടറി മുസ്തഫ മാസ്റ്റർ (മുത്തൂ) സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് ഇബ്രാഹിം മൗലവി കുറുവക്കുന്നൻ അദ്ധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഉദ്ഘാടനം മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദ് നാസിർ ഫൈസി ആനമങ്ങാട് നിർവഹിച്ചു. ഉസ്താദ് ഹസൻ സഖാഫി പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. അലി മുസ്ലിയാർ അനുസ്മരണം CM മുസ്‌തഫ മാസ്റ്റർ നിർവഹിച്ചു. തഹ്ലീലിനും സമാപന പ്രാർത്ഥനക്കും സുബൈർ ഫൈസി കട്ടുപ്പാറ നേതൃത്വം നൽകി. മുസ്തഫ വട്ടം തൊടി നന്ദി പ്രകാശിപ്പിച്ചു. ബഷീർ മാസ്റ്റർ, സനീൻ ഫുആദ്, CM അസീസ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിവിധ പോഷക സംഘടനകളായ എസ് കെ എസ് എസ് എഫ്, എസ് വൈ എസ്, എസ് കെ ജെ എം, എസ് കെ എസ് ബി വി, എസ് എം എഫ്, എസ് ഇ എ എന്നിവയുടെ ഭാരവാഹികളും പങ്കെടുത്തു. ഇഫ്താറോടുകൂടെ പരിപാടി അവസാനിച്ചു.