കൊളത്തൂർ: ഓണം അടുത്തതോടെ ചെണ്ടുമല്ലിക്കും ആവശ്യക്കാർ ഏറെയാണു. മൂർക്കനാട് ഗ്രാമ പഞ്ചായത്ത് പുഷ്പ കൃഷിക്ക് പ്രോത്സാഹനം നൽകുന്ന പദ്ധതിയുടെ ഭാഗമായാണു റഹീന ചെണ്ടുമല്ലി കൃഷി ചെയ്യാൻ മുന്നോട്ട് വന്നത്. തൈ , വളം എനിവ നകിയതിന്റെ ഭാഗമായി ഈ ഓണത്തിനു നാട്ടുകാർക്കും കച്ചവടക്കാർക്കും ഓണപ്പുടയിൽ നിന്ന് തന്നെ ചെണ്ടുമല്ലി വാങ്ങാം. വീടിനോട് ചേർന്ന സ്ഥലത്താണു രണ്ട് തരം നിറങ്ങളുള്ള ചെണ്ടുമല്ലി കൃഷി ചെയ്തിട്ടുള്ളത്. 60 ദിവസം കൊണ്ടാണു പൂക്കൾ വിരിഞ്ഞ് നിൽക്കുന്നതെന്ന് റഹീന പറയുന്നു. വാർഡ് മെമ്പർ കലമ്പൻ ബാപ്പു കൃഷിക്ക് എല്ലാ വിധ പ്രോത്സാഹനവും നൽകിയെന്ന് റഹീനയും അഫ്രീദും പറയുന്നു. ഇന്ന് ആദ്യ വിളവെടുപ്പ് വൈകീട്ട് 3:30 നു നടക്കും
Tags
News