തിരൂർക്കാട് AMHSS സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ നടന്ന ടാറ്റ ബിൽഡിംഗ് ഇന്ത്യ - ഉപന്യാസ മത്സരം 2021-22 ൽ ഫഹ്‌മി കെ.ടി ദേശീയ തലത്തിൽ വിജയിയായി. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌കൂൾ ഉപന്യാസ മത്സരം, 13 ഭാഷകളിലായി 400+ നഗരങ്ങളെ ഉൾക്കൊള്ളുന്ന ഈ മത്സരത്തിൽ ഫഹ്‌മി തന്റെ കഴിവ് തെളിയിച്ചു.
ഫഹ്‌മിക്ക് അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട രാഷ്ട്രപതിയുമായി സംവദിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇതിനകം 35000 രൂപയുടെ സമ്മാന കൂപ്പണും അവരെ തേടിയെത്തി.
മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവും മുൻ PSC മെമ്പറുമായിരുന്ന കൊളത്തൂർ മൗലവിയുടെ പേരമകളായ ഫഹ്‌മി, ഇപ്പോൾ നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ +2 ബയോളജി സയൻസ് വിദ്യാർത്ഥിയാണ്. ഈ വരുന്ന മേയ് 22-ന് പാലക്കാട് IIT യിൽ വെച്ച് നടക്കുന്ന സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ ഫഹ്‌മിക്ക് അവസരം ലഭിച്ചിട്ടുണ്ട്. IITയിൽ പഠിക്കുകയാണ് ഫഹ്‌മിയുടെ ലക്ഷ്യം.
NHSS കൊളത്തൂർ സ്കൂളിന് അഭിമാനമായ ഫഹ്‌മിയുടെ ഈ നേട്ടം, സ്‌കൂൾ സമൂഹത്തിനും, കുടുംബത്തിനും, നാട്ടുകാർക്കും വലിയ സന്തോഷം നൽകുന്നു.