അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഗ്രന്ഥാലയവുമായി ബന്ധപ്പെട്ട് ഈ മാസം ജൂലൈ 22, 23 തീയതികളിലായി വിവിധ കേന്ദ്രങ്ങളിലൂടെ പുറപ്പെടുന്ന പുസ്തക വണ്ടിയുടെ പ്രചരണാർത്ഥം പുസ്തകങ്ങൾ ശേഖരിച്ച് തുടങ്ങുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടന കർമ്മം പ്രശസ്തനായ മലയാളത്തിന്റെ സാഹിത്യകാരൻ നന്ദനാർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ എന്ന നന്തനാരുടെ കുടുംബത്തിൽ നിന്നും അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ ഏറ്റുവാങ്ങി. നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ മലയാള സാഹിത്യ ലോകത്തിന് വലിയ സംഭാവനകൾ സമർപ്പിച്ച ആളാണ് നന്തനാർ എന്നും അതിനാലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി പുതുതായി നിർമ്മിക്കുന്ന ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം നന്തനാരുടെ തന്നെ വസതിയിൽ നിന്നും തന്നെ തുടക്കം കുറിച്ചതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് ഷബീർ കറുമുക്കിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വാക്കാട്ടിൽ സുനിൽ ബാബു, താണിയൻ സലീന, ഫൗസിയ തവളേങ്ങൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജസീന അംഗഗാടൻ പി പി ശിഹാബ്, രതീഷ് ബി, രത്‌നകുമാരി, കദീജ ടീച്ചർ, ബഷീർ തൂമ്പലക്കാടൻ, സയ്യിദ് അബു താഹിർ തങ്ങൾ, അനീഷ് കെ എസ്, പ്ലാൻ ക്ലർക്ക് ലീന, പ്രൊജക്റ്റ് അസിസ്റ്റന്റ് മാജിദ് ടി തുടങ്ങിയവർ സംബന്ധിച്ചു.
മലയാള സാഹിത്യകാരൻ അങ്ങാടിപ്പുറത്തെ നന്തനാരുടെ കുടുംബത്തിൽ നിന്ന് പുസ്തകങ്ങൾ ഏറ്റു വാങ്ങി അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിന്റെ പുസ്തക വണ്ടിക്ക് തുടക്കം
Reporter
Sajad pp
-