ആവേശമുയർത്തി പരിയാപുരത്ത് നാടക പരിശീലന ക്യാംപ്

അങ്ങാടിപ്പുറം: നാടകത്തിൻ്റെ ആഴവും പരപ്പും അനുഭവങ്ങളിലൂടെ സഖ്യാംഗങ്ങൾ തിരിച്ചറിഞ്ഞു. പരിയാപുരം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാലജനസഖ്യത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാടക പരിശീലന ക്യാംപ് അരങ്ങുണർത്തി. സഖ്യാംഗങ്ങൾക്ക് സ്വന്തം കഴിവുകൾ കണ്ടെത്താനുള്ള വേദിയായി ക്യാംപ് മാറി. വീട്ടിലും നാട്ടിലും നിത്യേന കാണുന്നതെല്ലാം അരങ്ങിൽ വിഷയങ്ങളായി. കല്യാണവീട്ടിലെ വിശേഷങ്ങൾ മുതൽ വിദ്യാലയങ്ങളിലെ കുസൃതികൾ വരെ വേദിയിൽ നിറഞ്ഞു. കളിയും ചിരിയും ആവേശം നിറച്ചു. അഭിനയകല അവനവനിലേക്കുള്ള എത്തിനോട്ടമാണെന്ന് അവർ തിരിച്ചറിഞ്ഞു.

നാടകപ്രവർത്തകനും അധ്യാപകനുമായ റിയാസ് വളാഞ്ചേരി ക്യാംപ് നയിച്ചു. സഖ്യം യൂണിയൻ രക്ഷാധികാരി മനോജ് വീട്ടുവേലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ യൂണിയൻ പ്രസിഡൻ്റ് പി.അനന്യ കൃഷ്ണ അധ്യക്ഷത വഹിച്ചു. മുൻ മേഖലാ സെക്രട്ടറി എൻ.പി.അപർണ, സഖ്യം ഭാരവാഹികളായ ഭവ്യ ദിലീപ്കുമാർ, മിത ട്രീസ, എസ്.ശ്രീകാർത്തിക, അനുഷ മരിയ ജോസഫ്, ടി.അഭിരാമി, ശ്രേയ സുനിൽ, അന്ന ഫ്രാൻസിസ്, പുണ്യ പ്രതാപ്, ജുവാന ജെയിൻ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post