എക്സലൻസിയ 2024 - അനുമോദന സമ്മേളനം നടത്തി

കൊളത്തൂർ: മങ്കട സബ് ജില്ലയിൽ ഹയർ സെക്കണ്ടറി വിജയശതമാനത്തിലും A+ ശതമാനത്തിലും മുൻപന്തിയിൽ തുടരുന്ന കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു.

ചടങ്ങ് ഹയർസെക്കണ്ടറി റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. അനിൽ പി എം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് കെ ടി എ മജീദ് ആ ധൃക്ഷ്യം വഹിച്ചു. പ്രിൻസിപ്പൽ സി വി മുരളി , ഹെഡ്മാസ്റ്റർ സി ഉണ്ണികൃഷ്ണൻ, മാനേജ്മെൻ്റ് പ്രതിനിധി ടി എം വേണുഗോപാൽ, എസ് എം സി ചെയർമാൻ മൊയ്തീൻ കുട്ടി, എസ്, എസ് , ജി ചെയർമാൻ പി എം ഉണ്ണികൃഷ്ണൻ മാസ്റ്റർ, യു പി ഇൻ ചാർജ്ജ് അജിത പി പി, എംടി എ പ്രസിഡണ്ട് നിഖില, പിടിഎ വൈസ് പ്രസിഡണ്ട് മുഹമ്മദ് റഷീദ്, ടി. മുരളീധരൻ മാസ്റ്റർ, ടി. സരോജ ദേവി തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ ഡോക്ടർമാർ, ഡോ. മുഹമ്മദ് തസ്ലീം, ഡോ.അഖില എസ് കുമാർ, ഡോ. മേഘ മോഹൻ എന്നിവർ ചടങ്ങിലെ മുഖ്യാതിഥികളായിരുന്നു. ചടങ്ങിൽ പ്ലസ്ടു - പ്ലസ് വൺ ഉന്നത വിജയികളെയും നീറ്റ് വിജയികളെയും അനുമോദിച്ചു.

Previous Post Next Post