മൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ്
റോഡ് ഉപരോധ സമരത്തിലേക്ക്.
കൊളത്തൂർ:അങ്ങാടിപ്പുറം - വളാഞ്ചേരി റോഡിൽ പാലച്ചോട് മുതൽ വെങ്ങാട് ഗോകുലം വരെയുള്ള ഭാഗം രണ്ട് മാസങ്ങൾക്ക് മുമ്പ് 95 ലക്ഷം രൂപ ചെലവിൽ കുഴികൾ അടച്ച് ഗതാഗതയോഗ്യമാക്കിയിരുന്നു.
എന്നാൽ പണി കഴിഞ്ഞ ഉടനെ തന്നെ റോഡിൽ വീണ്ടും വലിയ കുഴികൾ രൂപപ്പെട്ടു. ഈ കാര്യം മാധ്യമങ്ങളിലുടെ പരസ്യപ്പെടുത്തി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.
എന്നാൽ തുടർ നടപടികളൊന്നും ഉണ്ടായില്ല.
ഇപ്പോൾ മഴ പെയ്ത് വെള്ളം കെട്ടി നിന്ന് കുഴികളത്രയും വലിയ കുളങ്ങളായി മാറിയ അവസ്ഥയിലാണ്.
എം എൽ എ മഞ്ഞളാംകുഴി അലിയുടെ ശക്തമായ ഇടപെടലിൻ്റെ ഭാഗമായി റോഡ് നവീകരണത്തിന് ഫണ്ട് ലഭ്യമാക്കുകയും ടെണ്ടർ ഉൾപ്പടെയുള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
ബന്ധപ്പെട്ട പി ഡബ്ലു ഡി ഉദ്യോഗസ്ഥർ അടിയന്തിര ഇടപെടൽ നടത്തി കുഴികൾ അടച്ച് ഗതാഗത തടസ്സം നീക്കാൻ കരാറുകാർക്ക് നിർദേശം നൽകണം.
എത്രയും വേഗം കുഴികൾ അടക്കണമെന്നും അല്ലാത്ത പക്ഷം റോഡ് ഉപരോധം അടക്കമുള്ള സമര പരിപാടികളുമായി മുമ്പോട്ട് പോകുമെന്നും മൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് കെ.പി ഹംസ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
അഡ്വ: വി. മൂസക്കുട്ടി, സഹൽ തങ്ങൾ,കെ.ടി. ഹംസ മാസ്റ്റർ, എം.പി. മുജീബ്, എം.ടി. ഹംസ മാസ്റ്റർ, എം.കെ. ലത്തീഫ്, എം.ടി. റാഫി, വി.ടി. ശിഹാബ്, കെ. സൈഫുദ്ദീൻ, റാഫി മൂർക്കനാട്, വി. വി. ഗഫൂർ, കെ. കുട്ടി പ്പ , തുടങ്ങിയവർ പങ്കെടുത്തു.