മങ്കട: മങ്കട മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തികളുടെ അവലോകന യോഗം മഞ്ഞളാംകുഴി അലി എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മങ്കട ബ്ലോക്ക് ഓഫീസിൽ ചേര്‍ന്നു. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും മോണിറ്ററിംങ് കമ്മിറ്റിയിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പിന് അലംഭാവമുണ്ടെന്നും എം.എല്‍.എ പറഞ്ഞു. പ്രവൃത്തികളുടെ അവലോകനയോഗം നടത്തുതിന്റെ ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും മണ്ഡലം നോഡല്‍ ഓഫീസറായ കെ.എസ്.ടി.പി. ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിശദീകരിച്ചു. വളാഞ്ചേരി-അങ്ങാടിപ്പുറം റോഡില്‍ കീ.മീ 6/395 മുതല്‍ കീ.മീ 10/900 വരെയുള്ള പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു എന്ന് റോഡ്‌സ് വിഭാഗം അധികൃതര്‍ അറിയിച്ചു. തിരൂര്‍ക്കാട് ആനക്കയം റോഡില്‍ മങ്കട ടൗണ്‍ ജംഗ്ഷന്‍ മുതല്‍ കടമണ്ണ വരെയും മങ്കട ടൗണ്‍ ജംഗ്ഷന്‍ മുതല്‍ തിരൂര്‍ക്കാട് വരേയും അങ്ങാടിപ്പുറം, വലമ്പൂര്‍, അരിപ്ര റോഡിലും മങ്കട പട്ടിക്കാട് റോഡിലും കെ.ഡബ്യൂ.എ, ജെ.ജെ.എം പ്രവൃത്തികളില്‍ റസ്റ്റോറേഷന്‍ നടപ്പാക്കാത്തതിനാല്‍ നിരവധി അപകടങ്ങള്‍ ഉണ്ടാകുതിനാല്‍ എത്രയും പെട്ടന്ന് റെസ്റ്റേറേഷന്‍ പ്രവൃത്തി പൂര്‍ത്തിയാക്കേണ്ടതാണെന്നും വാട്ടര്‍ അതോറിറ്റി പ്രൊജക്ട് ഡിവിഷനില്‍ അറിയിക്കുവാന്‍ തീരുമാനമെടുത്തു. കൂട്ടിലങ്ങാടി വള്ളിക്കാപ്പറ്റ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചുവെന്നും ഉദ്ഘാടനത്തിനുള്ള പ്രവൃത്തികളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് മലപ്പുറം, റോഡ്‌സ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
അപകടകരമായ നിലയിലുള്ള റോഡിന് ഇരുവശമുള്ള മരങ്ങള്‍
അപകടനിലതരണം ചെയ്യുതിന് മുറിച്ചു മാറ്റാന്‍ യോഗത്തില്‍ തീരുമാനമെടുത്തു.അങ്ങാടിപ്പുറം-ചെറുകുളമ്പ് റോഡ്
അങ്ങാടിപ്പുറം-ചെറുകുളമ്പ് റോഡില്‍ കീ.മീ 2/300 മുതല്‍ 2/600 കീ.മീ വരെ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് ഡ്രെയിനേജ് സൗകര്യം ഒരുക്കുതിനും, അതിരൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുതിനുള്ള പ്രവൃത്തിക്ക് എസ്റ്റിമേറ്റ് ഭരണാനുമതിക്ക് വേണ്ടി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതുവരെ ഭരണാനുമതി ലഭ്യമായിട്ടില്ല എന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്‌സ് വിഭാഗം അറിയിച്ചു. ആയതിന് വീണ്ടും ഭരണാനുമതിക്ക് വേണ്ടി സമര്‍പ്പിക്കാന്‍ ബഹു. എം.എല്‍.എ റോഡ്‌സ് വിഭാഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
മക്കരപ്പറമ്പ് - മങ്കട റോഡില്‍ 3/500 മുതല്‍ 4/000 വരെ (വടക്കാങ്ങര ടൗ) മലപ്പുറം ഡിടിയിലെ മങ്കട എല്‍.എ.സിയില്‍ കള്‍വര്‍ട്ട്്, ഐറിഷ് ഡ്രെയിനേജ്, സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് ഭരണാനുമതിക്ക് വേണ്ടി ചീഫ് എഞ്ചിനീയര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതുവരെ ഭരണാനുമതി ലഭ്യമായിട്ടില്ല എന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്‌സ് വിഭാഗം അറിയിച്ചു. ആയതിന് വീണ്ടും ഭരണാനുമതിക്ക് വേണ്ടി സമര്‍പ്പിക്കാന്‍ ബഹു. എം.എല്‍.എ റോഡ്‌സ് വിഭാഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അങ്ങാടിപ്പുറം - വളാഞ്ചേരി റോഡിന്റെ കുഴികള്‍ അടച്ച് ഗതാഗതയോഗ്യമാക്കിയിട്ടുണ്ടെന്ന് നിരത്തുകള്‍ വിഭാഗം അധികൃതര്‍ അറിയിച്ചു.
തിരൂര്‍ക്കാട്-ആനക്കയം, കൊളത്തൂര്‍-മലപ്പുറം റോഡ്, അങ്ങാടിപ്പുറം-കോട്ടക്കല്‍ റോഡ്, മക്കരപ്പറമ്പ്-മങ്കട എന്നീ റോഡുകളിലെ അറ്റകുറ്റപ്പണികള്‍, മഴക്കാല ശുചീകരണ പ്രവൃത്തികള്‍ എന്നിവ റണ്ണിംഗ് കോട്രാക്റ്റില്‍ ഉള്‍പ്പെടുത്തി ചെയ്തുവരികയാണ് എന്നും മങ്കട കൂട്ടില്‍ പട്ടിക്കാട് റോഡ് റണ്ണിംഗ് കോട്രാക്ട് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് റോഡ്‌സ് വിഭാഗം അറിയിച്ചു. മങ്കട-കൂട്ടില്‍ പട്ടിക്കാട്, പൂക്കാട്ടിരി ലിങ്ക് റോഡ് പ്രവൃത്തിക്ക് സാങ്കേതികാനുമതിക്ക് വേണ്ടി എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് നിരത്തുകള്‍ വിഭാഗം അറിയിച്ചു.പി.ഡബ്യൂ.ഡി റോഡ് ഉള്‍പ്പെടു ടൗണുകളിലെ ഡ്രെയിനേജ് അടഞ്ഞ് വെള്ളംകെട്ടി നില്‍ക്കുന്നത് റണ്ണിംഗ് കോട്രാക്റ്റില്‍ ഉള്‍പ്പെടുത്തി ഡ്രെയിനേജുകള്‍ വൃത്തിയാക്കി വരുകയാണെ് നിരത്തുകള്‍ വിഭാഗം അധികൃതര്‍ ബഹു. എം.എല്‍.എ യെ അറിയിച്ചു. പാങ്ങ് പള്ളിപ്പറമ്പിലെ സുരക്ഷാവേലി നിര്‍മ്മിക്കുത് സ്ഥലം ലഭ്യമാക്കാന്‍ വേണ്ടി താലൂക്ക് സര്‍വ്വേയര്‍ക്ക് കത്ത് നല്‍കാന്‍ ബഹു. എം.എല്‍.എ ആവശ്യപ്പെട്ടത് പ്രകാരം താലൂക്ക് സര്‍വ്വേയര്‍ക്ക് കത്ത് നല്‍കുതാണെന്ന് നിരത്തുകള്‍ വിഭാഗം അധികൃതര്‍ അറിയിച്ചു.പരിയാപുരം പള്ളിക്ക് (കീ.മീ 1/800) സമീപം സുരക്ഷാവേലി നിര്‍മ്മിക്കുതിനുള്ള ടെണ്ടര്‍ നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നു എന്ന് നിരത്തുകള്‍ വിഭാഗം അധികൃതര്‍ അറിയിച്ചു.
ഭരണാനുമതിക്ക് വേണ്ടി ഗവമെന്റിലേക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചുണ്ടെന്ന് പാലങ്ങള്‍ വിഭാഗം അധികൃതര്‍ അറിയിച്ചു.
വെള്ളില ചോഴി പാലം നിര്‍മ്മാണം ഭരണാനുമതിക്ക് വേണ്ടി ഗവമെന്റിലേക്ക് എസ്റ്റിമേറ്റ് സമര്‍പ്പിച്ചുണ്ടെ് പാലങ്ങള്‍ വിഭാഗം അധികൃതര്‍ അറിയിച്ചു.
കുറുവ സ്‌കൂളിന്റെ നിര്‍മ്മാണ പ്രവൃത്തി ടെണ്ടറിന് വെച്ചിട്ടുണ്ടെന്ന് കെട്ടിട വിഭാഗം അധികൃതര്‍ എം.എല്‍.എയെ അറിയിച്ചു.
മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മ്മാണ പ്രവൃത്തിക്ക് എം.എല്‍.എ ഫണ്ടില്‍ 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് എം.എല്‍.എ അറിയിച്ചു. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പ്രത്യേക അനുമതിക്ക് വേണ്ടി ഫയല്‍ സര്‍ക്കാരിലാണുള്ളത്. ആയത് എത്രയും പെട്ടന്ന് ലഭ്യമാക്കാനുള്ള നടപടി എടുക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു.
ബജറ്റ് പ്രവൃത്തിയിലുള്‍പ്പെട്ട പോത്തുകുണ്ട് സ്‌കൂള്‍ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെന്ന് കെട്ടിട വിഭാഗം അധികൃതര്‍ അറിയിച്ചു.
വെള്ളില സ്‌കൂളിന്റെ പ്രവൃത്തിയുടെ ഗ്രൗണ്ട് ഫ്‌ളോര്‍ സ്ലാബിന്റെ പണികള്‍ പുരോഗമിക്കുകയാണ് എന്ന് കെട്ടിട വിഭാഗം അധികൃതര്‍ അറിയിച്ചു.
ചൊവ്വാണ സ്‌കൂളിന്റെ പ്രവൃത്തിക്ക് സാങ്കേതിക അനുമതി കിട്ടിയിട്ടുണ്ടെങ്കിലും പഴയ കെട്ടിടം പൊളിച്ച് നീക്കാത്തതിനാല്‍ ടെണ്ടര്‍ ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന് കെട്ടിട വിഭാഗം അധികൃതര്‍ അറിയിച്ചു. അറിയിച്ചു.
വടക്കാങ്ങര സ്‌കൂള്‍ ടെണ്ടര്‍ കഴിഞ്ഞ് എഗ്രിമെന്റ് വെച്ചിട്ടുണ്ട്. പ്രവൃത്തി ആരംഭിക്കണമെങ്കില്‍ പഴയ കെട്ടിടം പൊളിച്ചു നീക്കേണ്ടതുണ്ടെന്ന് കെട്ടിടവിഭാഗം അധികൃതര്‍ അറിയിച്ചു.മങ്കട ഗവമെന്റ് ഹൈസ്‌കൂളിന്റെ ഓഡിറ്റോറിയ നിര്‍മ്മാണ പ്രവൃത്തി മന്ദഗതിയിലാണ് പുരോഗമിക്കുതെ് അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ'ിടവിഭാഗം അറിയിച്ചു. അങ്ങാടിപ്പുറം പാലത്തിന്റെ അപ്രോച്ചിലെ കൂട്ടിലങ്ങാടി മുതല്‍ ജൂബിലി വരെ നിലവിലെ കുഴികള്‍ താല്‍ക്കാലികമായി കുഴികള്‍ അടക്കുതിന് നിലവിലെ കരാറുകാരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മഴ മാറുന്ന മുറക്ക് പൂര്‍ണ്ണമായും പാച്ച് വര്‍ക്ക് നടത്തുതാണെ് ദേശീയപാതാ വിഭാഗം അധികൃതര്‍ അറിയിച്ചു. പ്രസ്തുത ഭാഗത്ത് റോഡിന് അടിക്കടി ഉണ്ടാകു കേട്പാട് പരിഹരിക്കുതിന് ഇന്റര്‍ലോക്ക് വിരിക്കു പ്രവൃത്തി നടത്തുത് ഉചിതമായിരിക്കുമെും ആയതിന് എസ്റ്റിമേറ്റ് തയ്യാറാക്കുതിന് വേണ്ടി ബഹു. എം.എല്‍.എ ദേശീയപാതാ വിഭാഗം അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊളത്തൂര്‍ പാലം പുനര്‍നിര്‍മ്മിക്കുതിന് സാങ്കേതിക അനുമതിക്കുള്ള നടപടികള്‍ സ്വീകരിച്ചു വരുു എ് ദേശീയപാതാ വിഭാഗം അധികൃതര്‍ അറിയിച്ചു.മങ്കട നിയോജക മണ്ഡലത്തിലെ ഓരാടുംപാലം വൈലോങ്ങര ബൈപ്പാസുമായി ബന്ധപ്പെട്ട് പദ്ധതിയുടെ ഭൂമി ഏറ്റെടുക്കല്‍ ആരംഭിക്കുതിന് ജില്ലാ കളക്ടര്‍ക്ക് 29.05.2023ന് അര്‍ത്ഥനാപത്രം നല്‍കി. ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായ 4(1) വിജ്ഞാപനം 16.12.2023ല്‍ പുറപ്പെടുവിക്കുകയും എസ്.ഐ.എ റിപ്പോര്‍ട്ടും, എക്‌സ്‌പേര്‍ട്ട് കമ്മിറ്റി റിപ്പോര്‍ട്ടും ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും 11(1) വിജ്ഞാപനം പുറപ്പെടുവിക്കുതിനുളള നടപടികള്‍ എല്‍.എ തഹസ്സില്‍ദാര്‍ സ്വീകരിച്ചു വരുന്നു എന്നും ആര്‍.ബി.ഡി.സി.കെ അധികൃതര്‍ ബഹു. എം.എല്‍.എയെ അറിയിച്ചു.
അബ്ദുല്‍ കരീം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മങ്കട,അബ്ദുല്‍ ഗഫൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി.ഡബ്യൂ.ഡി, റോഡ്‌സ്,മഞ്ചേരി,അഡ്വ. കെ. അസ്‌കര്‍ അലി പ്രസിഡന്റ്, മങ്കട പഞ്ചായത്ത്, ഉമ്മുകുല്‍സു പ്രസിഡന്റ്, പുഴക്കാട്ടിരി പഞ്ചായത്ത്, റാബിയ. എ വൈസ് പ്രസിഡന്റ്, മക്കരപ്പറമ്പ് പഞ്ചായത്ത്,മൂസക്കുട്ടി വൈസ് പ്രസിഡന്റ്, പുഴക്കാട്ടിരി പഞ്ചായത്ത്,സൈഫുദ്ദീന്‍ കെ.പി കൂട്ടിലങ്ങാടി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍
അനസ് വി.കെ ,ഷമീര്‍ബാബു ടി.കെ ,അബ്ദുല്‍ സത്താര്‍ .പി, മുനവ്വര്‍ ജുമാന്‍.സി,വിമല്‍രാജ്. സി ,രാജഗോപാല്‍.കെ ,അനൂപ് കുമാര്‍.എം,രജിത ദാസ്. കെ.വി ,പ്രദീപ്കുമാര്‍.പി,രബീഷ് കുമാര്‍ പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.