നാഷണൽ NGO കോൺഫെഡറേഷൻ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഇനീഷ്യേറ്റീവ് പ്രൊജക്റ്റ്

നിറവ് അഗ്രോ സർവ്വീസ് പുലാമന്തോൾ നാഷണൽ NGO കോൺഫെഡറേഷന്റെ സഹകരണത്തോടെ 50% സബ്‌സിഡിയിൽ വനിതകൾക്ക് സ്കൂട്ടർ തയ്യൽ മെഷീൻ വിതരണം ചെയ്തു.

നാഷണൽ NGO കോൺഫെഡറേഷന്റെ സാമൂഹിക സംരഭകത്വ വികസന പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളമുള്ള സന്നദ്ധ സംഘടനകൾ നടപ്പിലാക്കി വരുന്ന 50% സാമ്പത്തിക സഹായത്തോടെ വിതരണം ചെയ്യുന്ന തയ്യൽ മെഷീൻ , വനിതകൾക്ക് സ്കൂട്ടർ,വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, പഠന കിറ്റുകൾ, കോഴിക്കൂട്, വളം തുടങ്ങിയവ നിറവ് അഗ്രോ സർവ്വീസ് വിതരണം നടത്തിയിരുന്നു.

പുലാമന്തോൾ ആലമ്പാറയിൽ വെച്ച് നാലാം ഘട്ടത്തിലെ നൂറ് തയ്യൽ മെഷീൻ വിതരണവും ആദ്യ ഘട്ട വനിതകൾക്കുള്ള മുപ്പത് സ്കൂട്ടർ വിതരണ ഉത്ഘാടനവും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് MK റഫീഖ നിർവ്വഹിച്ചു.

Previous Post Next Post