കൊളത്തൂർ:കൊളത്തൂർ സ്റ്റേഷൻ പടിയിൽ താമസിച്ചിരുന്നു പരേതനായ പയിങ്ങീരി ഉസ്മാൻ മൊല്ലയുടെ മകൻ അബ്ദുൽ അലി എന്ന ബാപ്പുട്ടി(76) മരണപ്പെട്ടു. മൂർക്കനാട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, കുറുപ്പത്താൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, ജവാഹിറുൽ ഉലൂം ഹയർ സെക്കന്ററി മദ്രസ ജനറൽ സെക്രട്ടറി, ജലാലിയ ജുമാ മസ്ജിദ് മഹല്ല് സെക്രട്ടറി , വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തിരുന്നു. ഭാര്യ സുഹ്‌റ ( മുൻ മെമ്പർ,മൂർക്കനാട് ഗ്രാമ പഞ്ചായത്ത്). മക്കൾ: മുഹമ്മദ് ഫാരിസ് ( യുഎ ഇ), സറീന, സഫ. മരുമക്കൾ : ഷൈമ( വളാഞ്ചേരി), അഷ്റഫ് (ആനമങ്ങാട് ), അബ്ദുറഹ്മാൻ ( പാങ്ങ് ). സഹോദരങ്ങൾ: പാത്തുമ്മ, ആസ്യ, റുക്കിയ, സഫിയ, ആയിഷ, പരേതനായ മുഹമ്മദ് എന്ന കുഞ്ഞു, കുഞ്ഞിമ്മു.മയ്യിത്ത് നിസ്കാരം നാളെ രാവിലെ 10:00 മണിക്ക് കൊളത്തൂർ ജലാലിയ ജുമാ മസ്ജിദിൽ.