കൊളത്തൂർ: രണ്ട് ദിവസങ്ങളിലായി പടപ്പറമ്പ് അൽ ഹിലാൽ ക്യാമ്പസിൽ നടന്ന എസ് എസ് എഫ് കൊളത്തൂർ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. 673 പോയിന്റോടെ മൂർക്കനാട് സെക്ടർ ജേതാക്കളായി. പുലാമന്തോൾ, കൊളത്തൂർ സെക്ടറുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂർ ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കൊളത്തൂർ സോൺ പ്രസിഡന്റ് പി വി സൈതലവി സഖാഫി അധ്യക്ഷത വഹിച്ചു. ശൗക്കത്ത് സഖാഫി അനുമോദന പ്രഭാഷണം നടത്തി.ശൗക്കത്ത് റയ്യാൻ നഗർ, എംപി ശരീഫ് സഖാഫി, കെ ശിഹാബുദ്ദീൻ അംജദി, സയ്യിദ് ജമലുല്ലൈലി തങ്ങൾ, എം മൊയ്തീൻ മുസ്ലിയാർ, അലി ഹാജി, ഫൈസൽ സഖാഫി ആനമങ്ങാട് പ്രസംഗിച്ചു. മുനീഫ് സഖാഫി സ്വാഗതവും മുജീബ് മിസ്ബാഹി നന്ദിയും പറഞ്ഞു
SSF കൊളത്തൂർ ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു, മൂർക്കനാട് ജേതാക്കൾ
Reporter
Sajad
-