അങ്ങാടിപ്പുറം: മാലാപറമ്പ് സെൻ്റ് ജോസഫ്സ് പള്ളിക്കു സമീപം റോഡ് സൈഡിൽ നിന്നിരുന്ന വൻ ആൽമരം കടപുഴകി റോഡിൻ്റെ ഇരു സൈഡുകളിലും നിന്നിരിരുന്ന 11 കെ.വി എൽടി ഇലക്ട്രിക് പോസ്റ്റുകൾ ഉൾപ്പെടെ റോഡിലേയ്ക്ക് നിലം പൊത്തിയത് വെട്ടി മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. രാവിലെ 9.30 നാണ് റോഡിലേയ്ക്ക് മരം കടപുഴകി വീണത്. നല്ല തിരക്കുള്ള സമയമായിട്ടും വാഹനങ്ങളിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഫയർ ഫോഴ്സും സിവിൽ ഡിഫൻസും നാട്ടുകാരും ചേർന്ന് റോഡില്‍ നിന്നും മരം മുറിച്ച് മാറ്റാനുള്ള പ്രവൃത്തികൾ വളരെ പെട്ടന്ന് പൂർത്തിയാക്കി ഉച്ചക്ക് ഒരു മണിയോടെ ഗതാഗതം പുനസ്ഥാപിച്ചു.