തിരുവനന്തപുരം: കേരള സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാനതലത്തിൽ നടത്തുന്ന തുല്യതാ പരീക്ഷയിൽ ഏറ്റവും പ്രായം കൂടിയ പഠിതാവിനെ ചേർത്തതിനുള്ള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ സംസ്ഥാനതല പുരസ്കാരം സാക്ഷരതാ മിഷൻ മങ്കട ബ്ലോക്ക് കോഡിനേറ്റർ കുരുവമ്പലം സ്വദേശി കെ പി ഉമ്മു ഹബീബ തിരുവനന്തപുരത്ത് നടന്ന ഉല്ലാസ് മേള 2024 ചടങ്ങിൽ വെച്ച് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അനിൽ കുമാറിൽ നിന്ന് ഏറ്റുവാങ്ങി.
കുരുവമ്പലത്തെ കോഴിപ്പറമ്പത്ത് കുഞ്ഞിമുഹമ്മദിൻ്റെ ഭാര്യയായ ഉമ്മുഹബീബ 10 വർഷത്തിലധികമായി സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയിലെ പ്രേരകായി ജോലി ചെയ്ത് വരികയാണ്. നിലവിൽ സാക്ഷരതാ മിഷൻ അതോറിറ്റി മങ്കട ബ്ലോക്ക് കോർഡിനേറ്റർ ആണ്.