കൊളത്തൂർ: പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ നായർ പടിയിലെ വെള്ളം കെട്ടി നിൽക്കുന്നത് യാത്രക്കാർക്ക് വലിയ പ്രയാസങ്ങൾ സൃഷടിച്ചിരിന്നു. വഴിയാത്രികർക്ക് നടക്കാനുപോലും ആയിരുന്നില്ല. കൊളത്തൂർ മേഖല വിഖായ ടീം അംഗങ്ങൾ അടഞ്ഞ് കിടന്നിരുന്ന ഓവ് ചാൽ തുറന്ന് വൃത്തിയാക്കുകയും വെള്ളം ഒഴുകി പോകാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു. മൻസൂർ പള്ളിയാൽ കുളമ്പ്,സ്വാലിഹ് പള്ളിയാൽ കുളമ്പ് സകരിയ വെങ്ങാട്,ഷിഹാബ് വെങ്ങാട്,ഇഹ്സാൻ കെ പി ,സവാദ് കെ ടി ,മൊയ്തുട്ടി മാസ്റ്റർ, റാഷിദ്, സുൽഫിക്കർ അസ്ഹരി, എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ: പെരിന്തൽമണ്ണ വളാഞ്ചേരി റൂട്ടിൽ നായർ പടിയിലെ വെള്ളക്കെട്ട് വൃത്തിയാക്കുന്ന വിഖായ അംഗങ്ങൾ
Tags
Weather