മണ്ണാറമ്പ് വേളക്കാട്ട് ചോല ശുചീകരണത്തിൽ വൈറ്റ് ഗാർഡ്

മണ്ണാറമ്പ് വേളക്കാട്ട് ചോലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ മുസ്‌ലിം യൂത്ത് ലീഗ് അങ്ങാടിപ്പുറം പഞ്ചായത്ത്‌ വൈറ്റ് ഗാർഡ്‌ അംഗങ്ങൾ സജീവമായി പങ്കെടുത്തു. പ്രദേശത്തെ ഒട്ടനവധി കുട്ടികളും ജനങ്ങളും ആശ്രയിക്കുന്ന ഈ കുളത്തിൽ പായൽ നീക്കം ചെയ്യാനുള്ള ശ്രമം വഹിച്ചാണ് അവർ തങ്ങളുടെ സഹകരണം പ്രകടിപ്പിച്ചത്.

വാർഡ് മെമ്പർ ജസീന അങ്കക്കാടൻ, മങ്കട മണ്ഡലം ക്യാപ്റ്റൻ ഷെബീർ മാഞ്ഞാമ്പ്ര, പഞ്ചായത്ത്‌ ക്യാപ്റ്റൻ മാജിദ് തോടേങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പരിപാടിയിൽ വൈറ്റ് ഗാർഡ്‌ അംഗങ്ങളായ ബഷീർ വെങ്ങശ്ശേരി, ഉമ്മർ മുത്തു, ആഷിം എംസി, ബാസിത് വലമ്പൂർ, അജ്നാസ്, അസ്‌ലം എന്നിവരും റിഷാദ്, ഹിഷാം, ബാബു എന്നിവരും പങ്കെടുത്തു.

Previous Post Next Post