അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്തെ കുഴികൾ അടച്ചതിന് ശേഷമുളള ആദ്യ പകൽ ദിനം അങ്ങാടിപ്പുറത്തിന് ആശ്വാസം. ഇന്ന് പകൽ അങ്ങാടിപ്പുറത്ത് കാര്യമായ ഗതാഗതക്കുരുക്ക് ഇല്ല. ഗതാഗത കുരുക്കിന് ആക്കം കൂട്ടിയിരുന്ന അങ്ങാടിപ്പുറം മേൽപാലത്തിന് സമീപത്ത് റോഡിൽ രൂപപ്പെട്ട കുഴികൾ അടച്ചതാണ് ഗതാഗത കുരുക്ക് കുറയാന്‍ കാരണമായത്. അതേ സമയം ഇന്നലെ അടച്ച കുഴികളിലെ ടാറിങ് അടർന്ന് പോകുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വീഡിയോയും സാമൂഹിക മാധ്യമങ്ങള്‍ പ്രചരിക്കുന്നുണ്ട്.
Tags
News