പുലാമന്തോൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2001-2002 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി സ്വരൂപ്പിച്ച 12200 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പുലാമന്തോൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് സുജിതടീച്ചർ, ഡി എച്ച് എം ഇബ്രാഹിംകുട്ടി മാഷ്,സ്റ്റാഫ് സെക്രട്ടറി നൗഷാദ് മാഷ്, ശിവദാസൻ മാഷ്, എസ്എസ്എൽസി ബാച്ച് പ്രതിനിധികളായ ഉനൈസ് ചെമ്മല, ജാഫർ മാസ്റ്റർ പാലൂർ, സക്കീർ ഹുസൈൻ ടി എൻ പുരം എന്നിവർ സംബന്ധിച്ചു.നേരത്തെ തീരുമാനിച്ച സംഗമം വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഭാഗമായി ആഘോഷങ്ങൾ വെട്ടിച്ചുരുക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംഗമത്തിന്റെ ആവശ്യത്തിലേക്ക് സ്വരൂപിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാൻ പൂർവ്വ വിദ്യാർത്ഥികൾ തീരുമാനിക്കുകയായിരുന്നു.
Tags
Social Service