കളി ചിരി കൈകോര്‍ത്ത് നല്‍കിയ സൗഹൃദങ്ങൾ സമ്മാനിച്ച അക്ഷര മുറ്റത്ത് ‘ഒരുവട്ടം കൂടി ’2001 - 02 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

 പാലൂർ : 22 വർഷം മുമ്പുള്ള ഓർമ്മകൾ പങ്കുവെച്ചും കാണാമറയത്തെ സഹപാഠികളെ കൺകുളിർക്കെ കണ്ടാസ്വാദിച്ചും  പറയാൻ മറന്നത് പറഞ്ഞ് തീർത്തും ഒരു വട്ടം കൂടി ആ പഴയ പള്ളി കൂടത്തിന്റെ തിരുമുറ്റത്ത് അവർ കുരുന്നു മനസുകളോടെ വീണ്ടും ഒത്തുകൂടി.

ഒരിക്കലും തിരിച്ചുവരാത്ത ആ ദിനങ്ങള്‍, മനസ്സിന്റെ താളില്‍ മയില്‍പ്പീലിപോലെ കാത്തുവച്ച മരിക്കാത്ത ഓര്‍മകള്‍, അവർ ഓരോന്നായി ഓര്‍ത്തും പറഞ്ഞും രസിച്ചു. ഓര്‍മകള്‍ നഷ്ടപ്പെട്ടുപോകുന്ന ഈ  കാലത്ത് സ്നേഹ സംഗമം ബന്ധങ്ങളുടെ നവമധുരം പകരുന്നതായി.


പുലാമന്തോൾ ഗവ : ഹയർ സെക്കണ്ടറി സ്കൂളിലെ 2001 - 02 SSLC ബാച്ചാണ് സൗഹൃദം പങ്കിട്ടത്. ബാച്ചിലെ വിദ്യാർത്ഥി സന്തോഷ്‌ പാലൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഗമം അന്നത്തെ അദ്ധ്യാപകൻ Dr നാരായണനുണ്ണി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജാഫർ മാസ്റ്റർ പാലൂർ ചടങ്ങിന് സ്വാഗതം പറഞ്ഞു. സഹപാഠികളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിച്ചു.


ഹസ്ന പാലൂർ (പ്രസിഡന്റ്‌) 

ഉനൈസ് ചെമ്മല (സെക്രട്ടറി), ഷഫീഖ് കെ യു പി, ജാഫർ പാലൂർ (ട്രഷറർ) റാഫി പാലൂർ, സമദ് ചെമ്മല, സക്കീർ ടി എൻ പുരം, അഭിലാഷ് വിളയൂർ, ഷമീന ത്രിശൂർ, റംല പാലൂർ, സുഹറ ചെമ്മല, സിദ്ദിഖ്‌ എം സി പാലൂർ, അസീസ് കട്ടുപ്പാറ, ഹനീഫ പുലാമന്തോൾ യു പി, ഷഹീർ എന്നീ പൂർവ്വ  വിദ്യാർത്ഥികളെ  ഉൾപ്പെടുത്തി 2001 - 02 ബാച്ചിന്റെ പുതിയ കമ്മിറ്റിയും രൂപികരിച്ചു.


വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ വിയോഗത്തിൽ മൗന പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തി.


Previous Post Next Post