മങ്കട ഉപജില്ലാ സബ്ജൂനിയർ പെൺകുട്ടികളുടെ ഫുട്ബോൾ ചാംപ്യൻഷിപ്പിൽ പരിയാപുരം ഫാത്തിമ യു.പി.സ്കൂളിലെ മിടുക്കികൾ കിരീടം ചൂടി.
പ്രീ-ക്വാർട്ടറിൽൽ വെങ്ങാട് ടി.ആർ.കെ.യു.പി.സ്കൂളിനെയും ക്വാർട്ടറിൽ വടക്കാങ്ങര ടി.എസ്.എസിനെയും സെമിഫൈനലിൽ അങ്ങാടിപ്പുറം തരകൻ എച്ച്.എസ്.എസിനെയും ഫൈനലിൽ കൊളത്തൂർ നാഷണൽ എച്ച്.എസ്.എസിനെയും പരാജയപ്പെടുത്തിയാണ് പരിയാപുരം കിരീടം സ്വന്തമാക്കിയത്.
കെ.ടി.ഹയ അഫ്രീൻ (ക്യാപ്റ്റൻ), സി.വിസ്മയ, എ.പി.ഫാത്തിമ സഫ, കെ.ഫാത്തിമ അദീല, കെ.കൃഷ്ണപ്രിയ, കെ.പി.ശ്രീചിത്ര, കെ.പി.ഫാത്തിമ സിയ, ആൽഫിയ ബിജു, എയ്ഞ്ചൽ സുനീഷ്, പി.ടി.എസ്ര റസാഖ്, ഹാദിയ ഷെറിൻ, എം.അയിഷ ഫഹിമ, കെ.പി.ഫാത്തിമ ഷെൽന, സി.കെ.ഷിദ മെഹ്റിൻ, എ.ശ്രീരുദ്ര, ടി.കെ.ഫാത്തിമ സൻവ, വി.പി.സന എന്നിവരാണ് പരിയാപുരത്തിനായി ജഴ്സി അണിഞ്ഞത്. എല്ലാവരും പരിയാപുരം മരിയൻ സ്പോർട്സ് അക്കാദമി താരങ്ങളാണ്.
കായികാധ്യാപകനും ഫുട്ബോൾ ദേശീയ റഫറിയുമായ മെൽബിൻ തോമസ് പരിശീലകനും ലിൻ്റ ആൻ്റണി ടീം മാനേജരുമാണ്.