കൊളത്തൂർ മൗലവി എക്സല്ലെൻസ് സ്കോളർഷിപ് പദ്ധതിയ്ക്ക് ഉദ്ഘാടനം കുറിച്ചു

കൊളത്തൂർ


 : മങ്കട ഗവണ്മെന്റ് കോളേജ് ഈ വർഷത്തെ" EWA" കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ കൊളത്തൂർ മൗലവി എക്സല്ലെൻസ് സ്കോളർഷിപിനു ഉദ്ഘാടനം കുറിച്ചു. ഈ കഴിഞ്ഞ കോളേജ് ഡേ പരിപാടിയിൽ വെച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായ എ. പി. സബാഹ് കൊളത്തൂർ മൗലവി സ്കോളർഷിപ് പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു.പഠനത്തിൽ മികവ് പുലർത്തുന്ന മങ്കട ഗവണ്മെന്റ് കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ഈ സ്കോളർഷിപ് പദ്ധതി.പ്രസ്തുത പരിപാടിയിൽ മങ്കട ഗവണ്മെന്റ് കോളേജ് പ്രിൻസിപ്പൽ ഡോ. റഹീന കെ. കെ അധ്യക്ഷത വഹിച്ചു. കോളേജ് ചെയർമാൻ റാഷിദ് പരിപാടിയ്ക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു.

Previous Post Next Post