വയനാട്ടിലേക്ക് സഹായം എത്തിച്ച് സഫ കോളേജിലെ NSS വോളന്റീർമാർ

മലപ്പുറം: വയനാട് ഉരുൾപൊട്ടലിൽ ദുരിതത്തിലായവർക്ക് സഹായം എത്തിച്ച് വളാഞ്ചേരി സഫ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ NSS വോളന്റീർമാർ. 3 ദിവസത്തോളം കോളേജിൽ ഉണ്ടായിരുന്ന കളക്ഷൻ പോയിന്റിൽ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും സഫ ഇംഗ്ലീഷ് സ്കൂളിന്റെയും പൂർവവിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും വലിയ സഹകരണം ലഭിച്ചതായി NSS പ്രോഗ്രാം ഓഫിസർ മുജീബ് പറഞ്ഞു. കൂടാതെ ദുരിതത്തിൽ പെട്ടവർക്കുള്ള പുനരിധിവാസ പ്രവർത്തനവും വരും ദിവസങ്ങളിൽ NSS നേതൃത്വം നൽകുമെന്നും മുജീബ് പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, സാനിറ്ററി പാഡ്, പാത്രങ്ങൾ, ബക്കറ്റ്, മഗ്ഗ്, ഭക്ഷ്യ വസ്തുക്കൾ എന്നിവ കല്പറ്റ NMSM കോളേജിലെ NSS കളക്ടിങ് പോയിന്റിൽ എത്തിച്ചു.

വിദ്യാർത്ഥികളായ കിനാൻ ഭാസി,സർഫാസ്, സഹല, ട്രസ്റ്റ്‌ സെക്രട്ടറി ഷമീർ, അധ്യാപകരായ ഫഹീം ബറാമി, Dr. ഹിലാലുള്ള കെബി , മുർഷിദ്, നൗഫൽ, ഷംസുദീൻ, അമീൻ നവാസ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്‌ഷൻ : സഫ കോളേജ് NSS ന്റെ നേതൃത്വത്തിൽ നടത്തിയ വയനാട്ടിലെ ക്യാമ്പിലേക്കുള്ള ആദ്യ ലോഡ് കോളേജ് പ്രിൻസിപ്പൽ Dr. പിവി നിധിൻ ആദ്യ ബോക്സ് നൽകി ഉദ്ഘാടനം ചെയ്യുന്നു

Previous Post Next Post