പുലാമന്തോൾ : ചിങ്ങം ഒന്ന് കർഷക ദിനത്തിന്റെ ഭാഗമായി പുലാമന്തോൾ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച കർഷക ദിനാചരണവും തെരഞ്ഞെടുത്ത കർഷകർക്കുള്ള അവാർഡ് വിതരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സൗമ്യ ഉദ്ഘാടനം നിർവഹിച്ചു. വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ടി സാവിത്രി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ സക്കീർഹുസൈൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് ചെയർമാൻ കെ മുഹമ്മദ് മുസ്തഫ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എംടി നസീറ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മു സൽമ പി, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗം വി പി മുഹമ്മദ് ഹനീഫ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനുരാജ് ബി, കേരഗ്രാമം പ്രസിഡന്റ് ബഷീർ സ്രാമ്പിക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. സംസ്ഥാന കർഷക അവാർഡ് ജേതാവ് അബ്ദുല്ലത്തീഫ് കാർഷിക ക്ലാസ് എടുത്തു.
തിരഞ്ഞെടുത്ത കർഷകർക്ക് അവാർഡ് വിതരണവും നടത്തി. ഹംസ പി ടി, പുലാക്കാട്ടുതൊടി (മികച്ച ജൈവ കർഷകൻ),വിലാസിനി പൊട്ടിപ്പാറ (മികച്ച വനിതാ കർഷക),മുഹമ്മദ് നസീൽ കെ ടി (മികച്ച വിദ്യാർത്ഥി കർഷകൻ),രാമൻ എ. ആലംപാറ (മുതിർന്ന കർഷകൻ),അബൂബക്കർ പാലിക്കിരി(മികച്ച നെൽക്കർഷകൻ),ഉമ്മർ പി പി (മികച്ച തേനീച്ച കർഷകൻ),ഗോപിനാഥൻ കിഴക്കേതിൽ (മികച്ച പച്ചക്കറി കർഷകൻ),അബ്ദുൽ ലത്തീഫ് പി പി(ഭിന്നശേഷി കർഷകൻ),പ്രസന്നകുമാരി (പുഷ്പകൃഷി കർഷക),നബീസ അത്താണിക്കൽ (മത്സ്യകൃഷി കർഷക),അയ്യപ്പൻ തിരുത്തുമ്മൽ (മികച്ച SC വിഭാഗം കർഷകൻ),രാധാകൃഷ്ണൻ കൊണ്ടത്തൊടി (മികച്ച ക്ഷീര കർഷകൻ),മാസ്റ്റർ അമൻചന്ദ് പാണംതൊടിയിൽ (പ്രത്യേക പുരസ്കാരം)
കൃഷി അസിസ്റ്റന്റ് ബാലു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.