പുലാമന്തോള്‍: പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ പാടശേഖരത്തിലേക്ക് അവശ്യമായ നെല്‍ വിത്തിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സൗമ്യ നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി സാവിത്രി അധ്യക്ഷത വഹിച്ച ചടങ്ങിന് അസിസ്റ്റന്റ് കൃഷി ഓഫീസർ സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ മുഹമ്മദ് മുസ്തഫ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനുരാജ് ബി,
കൃഷി ഓഫീസ് ജീവനക്കാർ, പാടശേഖര കമ്മിറ്റി അംഗങ്ങൾ, കർഷകർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. പൊന്‍മണി ഇനത്തില്‍ പെട്ട നെൽ വിത്താണ് വിതരണം ചെയ്തത്. 8 പാടശേഖരങ്ങളിലെ 425 ഏക്കർ കൃഷിക്കാവശ്യമായി
12750 കിലോ നെൽ വിത്താണ് വിതരണം ചെയ്തത്.
Tags
Social Service