ടീൻസ് ക്ലബ് ഉദ്ഘാടനവും ബോധവത്കരണ ക്ലാസു

 കുളത്തൂർ: നാഷണൽ ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം പെൺകുട്ടികൾക്കായി ആസ്വദിക്കാം കൗമാരം എന്ന വിഷയത്തിൽ ടീൻസ് ക്ലബ്ബിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി.എച്ച് എം ,സി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ  പിടിഎ പ്രസിഡൻറ് കെ ടി എ മജീദ് ഉദ്ഘാടനം നിർവഹിച്ചു. ടീൻസ്ക്ലബ് കോഡിനേറ്റർ ദീപ ടീച്ചർ സ്വാഗതവും എം ടി എ പ്രസിഡൻറ് നിഖില, ഡെപ്യൂട്ടി എച്ച് എം ,വി എൽ ജെയ്സി , മൂർക്കനാട് എഫ് എച്ച് സി സ്റ്റാഫ്  അമ്പിളി , വാർഡ് മെമ്പർ ദീപ അഞ്ജനംകാട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു. മൂർക്കനാട് എഫ് സി യിലെ എം എൽ എസ് പി, പ്രസീന പി കൗമാര കാലത്ത് നേരിടുന്ന ശാരീരിക മാനസിക  ബുദ്ധിമുട്ടുകളെക്കുറിച്ചും കൗമാരം എങ്ങനെ ക്രിയാത്മകമാക്കാം എന്നതിനെക്കുറിച്ചും വിശദമായ ബോധവൽക്കരണ ക്ലാസ് നടത്തി. കെ ബീന  നന്ദി രേഖപ്പെടുത്തി ബോധവൽക്കരണ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെയധികം ഉപകാരപ്രദമായി




Previous Post Next Post