പട്ടാമ്പി പാലത്തിലൂടെ ഇന്ന് രാത്രി ഗതാഗതം നിരോധിച്ചു

 പട്ടാമ്പി: കോസ്‌വേയുടെ  അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുന്നതിനാൽ ഇന്ന് (സെപ്തബർ 3 ചൊവ്വാഴ്‌ച) രാത്രി 10 മണി മുതൽ (സെപ്തബർ 4 ബുധനാഴ്ച്ച) രാവിലെ 6 മണി വരെ പാലത്തിലൂടെയുളള വാഹന ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.


ഗുരുവായൂരിൽ നിന്നും പാലക്കാട്ടേക്ക് പോകേണ്ട വാഹനങ്ങൾ കൂട്ടുപാത - ചെറുതുരുത്തി- ഷൊർണൂർ - കുളപ്പുള്ളി വഴിയും പെരിന്തൽമണ്ണയിൽ നിന്നും തൃത്താല, കൂറ്റനാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ കൊപ്പം - മുതുതല - വെള്ളിയാങ്കല്ല് വഴിയും തിരിച്ചു പോകേണ്ടതാണെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.




Previous Post Next Post